Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KALYANI PRIYADARSHAN

കാ​ൻ വേ​ദി​യി​ൽ തി​ള​ങ്ങി മ​ല​യാ​ളി​ക​ളു​ടെ ച​ന്ദ്ര; ക​ല്യാ​ണി​യു​ടെ ലു​ക്ക് വൈ​റ​ൽ

കാ​ൻ വേ​ദി​യി​ൽ തി​ള​ങ്ങി ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ. ക​റു​പ്പും മെ​റൂ​ണും നി​റ​മു​ള്ള ഗൗ​ൺ ധ​രി​ച്ചാ​ണ് ക​ല്യാ​ണി റെ​ഡ് കാ​ർ​പെ​റ്റി​ൽ എ​ത്തി​യ​ത്. ഇ​താ​ദ്യ​മാ​യാ​ണ് ക​ല്യാ​ണി കാ​ൻ വേ​ദി​യി​ലെ​ത്തു​ന്ന​ത്.

കാ​ൻ വേ​ദി​യി​ൽ നി​ന്നു​ള്ള താ​ര​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ ഇ​തി​നോ​ട​കം വൈ​റ​ലാ​യി ക​ഴി​ഞ്ഞു.

ലോ​ക സി​നി​മ​യു​ടെ ഗം​ഭീ​ര വി​ജ​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തെ​ന്നി​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ചാ​ണ് ക​ല്യാ​ണി കാ​ൻ ച​ല​ചി​ത്ര മേ​ള​യി​ൽ എ​ത്തി​യ​ത്.

വെ​ള്ള സ്ലീ​വ്‌​ലെ​സ് ബ്ലെ​യ്‌​സ​ർ സ്റ്റൈ​ൽ ടോ​പ്പും ഫ്‌​ളോ​ർ ലെം​ഗ്ത് സ്‌​കേ​ർ​ട്ടു​മാ​ണ് താ​രം ധ​രി​ച്ച​ത്.

ര​ൺ​വീ​ർ സിം​ഗി​നൊ​പ്പം ക​ല്യാ​ണി ബോ​ളി​വു​ഡ് പ്ര​വേ​ശ​ന​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ് എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. സം​വി​ധാ​യ​ക​ൻ ജെ​യ് മീ​ത്ത ഒ​രു​ക്കു​ന്ന പ്ര​ള​യ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രി​ക്കും ബോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റം. സോം​ബി സ​ർ​വൈ​വ​ൽ ആ​ക്ഷ​ൻ ചി​ത്ര​മാ​ണ് എ​ന്നാ​ണ് സൂ​ച​ന​ക​ൾ.

Movies

പ​ത്തു​ല​ക്ഷ​ത്തി​ന​ട​ത്ത് വി​ല; ലോ​ക​യു​ടെ വി​ജ​യ​ത്തി​ൽ നി​മി​ഷ് ര​വി​ക്ക് ആ​ഡം​ബ​ര​വാ​ച്ച് സ​മ്മാ​നം ന​ൽ​കി ക​ല്യാ​ണി

ലോ​ക​യു​ടെ വി​ജ​യ​ത്തി​ന്‍റെ സ​ന്തോ​ഷ​ത്തി​ൽ ഛായാ​ഗ്രാ​ഹ​ക​ൻ നി​മി​ഷ് ര​വി​ക്ക് ആ​ഡം​ബ​ര വാ​ച്ച് സ​മ്മാ​നി​ച്ച് ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ.

ഒ​മേ​ഗ​യു​ടെ സ്പീ​ഡ്മാ​സ്റ്റ​ർ സീ​രീ​സി​ലു​ള്ള വാ​ച്ചാ​ണ് ക​ല്യാ​ണി സ​മ്മാ​നി​ച്ച​ത്. ഏ​ക​ദേ​ശം 9.8 ല​ക്ഷം രൂ​പ​യാ​ണ് വാ​ച്ചി​ന്‍റെ വി​ല. ക​ഠി​നാ​ധ്വാ​നം എ​പ്പോ​ഴും ന​ല്ല കാ​ര്യ​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കു​മെ​ന്ന് ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന​താ​ണ് സ​മ്മാ​ന​മെ​ന്ന് നി​മി​ഷ് ര​വി കു​റി​ച്ചു.

നി​മി​ഷ് ര​വി​യു​ടെ വാ​ക്കു​ക​ൾ

‘പ്രി​യ ക​ല്യാ​ണി, ഈ ​സ​മ്മാ​നം നി​ങ്ങ​ളു​ടെ മ​ഹ​ത്താ​യ മ​ന​സി​ന്‍റെ തെ​ളി​വാ​ണ്. വ​ള​രെ​യ​ധി​കം ന​ന്ദി. ഈ ​നി​റം നേ​രി​ട്ട് എ​ന്നെ ലോ​ക​യു​മാ​യും ച​ന്ദ്ര​യു​മാ​യും ബ​ന്ധി​പ്പി​ക്കു​ന്നു. എ​ല്ലാ​ത്തി​നു​മു​പ​രി, തു​ട​ർ​ച്ച​യാ​യ ക​ഠി​നാ​ധ്വാ​നം എ​പ്പോ​ഴും ന​ല്ല കാ​ര്യ​ങ്ങ​ളി​ലേ​ക്കാ​ണ് ന​യി​ക്കു​ന്ന​തെ​ന്ന് ഇ​തെ​ന്നെ ഓ​ർ​മ​പ്പെ​ടു​ത്തും.

ഈ ​സി​നി​മ​യും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്ന ആ​ളു​ക​ളും അ​ക്കാ​ര്യം എ​ന്നും ഓ​ർ​മ​പ്പെ​ടു​ത്തി​ക്കൊ​ണ്ടേ​യി​രി​ക്കും. അ​തി​നാ​ൽ ഈ ​സ​മ്മാ​നം ആ ​ക​ഠി​നാ​ധ്വാ​ന​ത്തി​ന് ഉ​ള്ള​താ​ണ്. ഒ​രു​പാ​ട് സ്നേ​ഹം ക​ല്യാ​ണി. നി​മി​ഷ് കു​റി​ച്ചു.

വാ​ച്ച് കെ​ട്ടി നി​ൽ​ക്കു​ന്ന കൈ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ പു​ഞ്ചി​രി​ച്ചു നി​ൽ​ക്കു​ന്ന ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ന്‍റെ​യും ഫോ​ട്ടോ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് നി​മി​ഷി​ന്‍റെ പോ​സ്റ്റ്. ‘നി​ങ്ങ​ൾ മി​ക​ച്ച​തി​നേ​ക്കാ​ൾ മി​ക​ച്ച​ത്’ എ​ന്നാ​യി​രു​ന്നു പോ​സ്റ്റി​ന് ക​ല്യാ​ണി​യു​ടെ ക​മ​ന്‍റ്.

മു​ൻ​പ് ല​ക്കി ഭാ​സ്ക​റി​ന്‍റെ വി​ജ​യ​ത്തി​ൽ ദു​ൽ​ഖ​ർ സ​ൽ​മാ​നും നി​മി​ഷി​ന് ആ​ഡം​ബ​ര വാ​ച്ച് സ​മ്മാ​നി​ച്ചി​രു​ന്നു.

Movies

എ​ടോ അ​ങ്ങ​നെ​യ​ല്ല​ടോ, "മൂ​ക്കി​ല്ലാ രാ​ജ്യ​ത്തെ' പൊ​ട്ടി​ച്ചി​രി​പ്പി​ച്ച രം​ഗം റീ​ക്രി​യേ​റ്റ് ചെ​യ്ത് ഫ​ഹ​ദും ക​ല്യാ​ണി​യും

‘മൂ​ക്കി​ല്ലാ രാ​ജ്യ​ത്ത്’ എ​ന്ന സി​നി​മ​യി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കോ​മ​ഡി രം​ഗം പു​ന​ര​വ​ത​രി​പ്പി​ച്ച് ഓ​ടും കു​തി​ര ചാ​ടും കു​തി​ര ടീം. ​ചി​ത്ര​ത്തി​ലെ ന​ർ​മ​ത്തി​ലൊ​ന്നാ​യ അ​ഭി​ന​യ പ​രി​ശീ​ല​ന​ത്തി​ന്‍റെ രം​ഗ​മാ​ണ് ഇ​വ​ർ റി-​ക്രി​യേ​റ്റ് ചെ​യ്ത​ത്.

ക​ല്യാ​ണി, ഫ​ഹ​ദ് ഫാ​സി​ൽ, വി​ന​യ് ഫോ​ർ​ട്ട്, സു​രേ​ഷ് കൃ​ഷ്ണ, അ​ൽ​ത്താ​ഫ് സ​ലിം, അ​നു​രാ​ജ് എ​ന്നി​വ​രെ വീ​ഡി​യോ​യി​ൽ കാ​ണാം. ‘മൂ​ക്കി​ല്ലാ രാ​ജ്യ​ത്ത്’ സി​നി​മ​യി​ലെ യ​ഥാ​ർ​ഥ രം​ഗ​വും വീ​ഡി​യോ​യി​ൽ ചേ​ർ​ത്തി​ട്ടു​ണ്ട്.

 

Movies

സ​സ്പെ​ൻ​സ് നി​റ​ച്ച് ക​ല്യാ​ണി​യു​ടെ എ​ൻ​ട്രി; ആ​വേ​ശ​മു​ണ​ർ​ത്തി ലോ​ക ട്രെ​യി​ല​ർ

ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ വേ​ഫ​റ​ർ ഫി​ലിം​സ് നി​ർ​മി​ക്കു​ന്ന ഏ​ഴാം ചി​ത്ര​മാ​യ ലോ​ക ചാ​പ്റ്റ​ർ വ​ൺ: ച​ന്ദ്ര​യു​ടെ ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്തു. ന​സ്‌​ലി​ൻ, ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ലോ​ക ഒ​രു സൂ​പ്പ​ർ ഹീ​റോ ചി​ത്ര​മാ​യാ​ണ് ഒ​രു​ക്കു​ന്ന​ത്. വ​ലി​യ ബ​ജ​റ്റി​ൽ എ​ടു​ക്കു​ന്ന സി​നി​മ ഡൊ​മി​നി​ക് അ​രു​ൺ ആ​ണ് എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

“ലോ​ക” എ​ന്ന് പേ​രു​ള്ള സൂ​പ്പ​ർ ഹീ​റോ സി​നി​മാ​റ്റി​ക് യൂ​ണി​വേ​ഴ്സി​ലെ ആ​ദ്യ ചി​ത്ര​മാ​ണ് ച​ന്ദ്ര. ഒ​രു സൂ​പ്പ​ർ​ഹീ​റോ ക​ഥാ​പാ​ത്രം ആ​യാ​ണ് ക​ല്യാ​ണി ഈ ​ചി​ത്ര​ത്തി​ൽ എ​ത്തു​ന്ന​ത്.

Latest News

Corehub Up